Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ ഭീഷണി: കാലിക്കറ്റ് സർവകലാശാല രണ്ടുജില്ലകളിലെ കോളജ് അവധി നീട്ടി

calicut university

മലപ്പുറം∙ നിപ്പ ഭീതിയുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല‌‌യുടെ കീഴിലുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളജുകളും പഠനവകുപ്പുകളും സെന്ററുകളും ജൂൺ ആറിനേ തൂറക്കൂ. വയനാട്, പാലക്കാട്, തൃശൂ‍ർ ജില്ലകളിലെ സ്ഥാപനങ്ങൾ ജൂൺ ഒന്നിനു തന്നെ തുറക്കും.

അതേസമയം, ജൂൺ നാലുവരെ നടത്താനിരുന്ന സർവകലാശാലയുടെ പിജി പ്രവേശന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.