Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാധ്യതയായി ബാലാവകാശ കമ്മിഷന്‍, കേസുകള്‍ കുന്നുകൂടുന്നു

rights-representational-image Representational image

തിരുവനന്തപുരം∙ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ പരാതികള്‍ കുന്നുകൂടുന്നു. കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ച 2013 - 14 വര്‍ഷം മുതല്‍ 2018 മാര്‍ച്ച് വരെ ലഭിച്ചത് 7,484 പരാതികള്‍. തീര്‍പ്പാക്കിയത് 5,218. തീര്‍പ്പാക്കാനുള്ളത് 2,266 എണ്ണം‍.

കമ്മിഷന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയില്‍നിന്നാണ്. 1,677 പരാതികള്‍ ഇതുവരെ ലഭിച്ചു. ഇതില്‍ 540 പരാതികള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്- 1,026 പരാതികള്‍. തീര്‍പ്പാക്കാനുള്ളത് 177 എണ്ണം‍. മൂന്നാം സ്ഥാനത്ത് കൊല്ലം- 560 പരാതികള്‍. തീര്‍പ്പാക്കാനുള്ളത് 248 എണ്ണം‍.

കമ്മിഷന് നിലവില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്. ഒരു അംഗത്തിന്റെ ശമ്പളം 1,77,366 രൂപ. അന്‍പതോളം ജീവനക്കാരുണ്ടെങ്കിലും രസീത് നല്‍കാ ന്‍പോലും ആളില്ല. പൊതു ഖജനാവിന് ബാധ്യതയാകുന്ന കമ്മിഷന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കാണമെന്നാവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനു സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പരാതി നല്‍കി.

തിര്‍പ്പാക്കാനുള്ള പരാതികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം - 540
കൊല്ലം - 248
പത്തനംതിട്ട - 90
ആലപ്പുഴ - 130
കോട്ടയം - 135
ഇടുക്കി - 50
എറണാകുളം - 172
തൃശൂര്‍ - 154
പാലക്കാട ്- 115
മലപ്പുറം - 176
കോഴിക്കോട് - 177
വയനാട് - 48
കണ്ണൂര്‍ - 125
കാസര്‍കോട് - 106