വിനോദയാത്രയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ഥാപന ഉടമ അറസ്റ്റിൽ

Representative image

കൊച്ചി∙ വിദേശ രാജ്യങ്ങളിലേക്കു ടൂർ കൊണ്ടുപോകാമെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടിയ കേസിൽ എറണാകുളം പള്ളിമുക്കിലെ ഇന്ത്യൻ വിങ്സ് സ്ഥാപന ഉടമ യുഗേഷ് സേവ്യറിനെ (40) അറസ്റ്റു ചെയ്തു.

വിദേശ ടൂറിനായി  പലരിൽ നിന്നായി ഒന്നുംരണ്ടും ലക്ഷം രൂപ വീതം വാങ്ങി മുങ്ങുന്നതായിരുന്നു പതിവ്. സൗത്ത് എസ്ഐ റോയിയുടെ നേതൃത്തിലുള്ള സംഘം കെ.പി.വള്ളോൻ റോഡിൽ നിന്നാണു പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തും കോട്ടയത്തും ഇയാൾക്കു സ്ഥാപനങ്ങളുള്ളതായി പൊലീസ് പറഞ്ഞു.