Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനിലെത്തിയതു ഖുർആൻ പഠിക്കാൻ; ഐഎസ് വിശ്വാസ വിരുദ്ധം: സബാദ്

Malayalis Missing

കാസർകോട് ∙ യെമനിലെത്തിയത് മതപഠനത്തിനാണെന്നും ഇസ്‌ലാമിക് സ്റ്റേറ്റുമായി തനിക്കു ബന്ധമില്ലെന്നും കാസർകോട് മൊഗ്രാൽ സ്വദേശി എം.പി.സബാദ്. ഖുർആൻ മനഃപാഠമാക്കാനാണ് യെമനിൽ എത്തിയത്. അല്ലാതെ ഐഎസുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. താൻ വിശ്വസിക്കുന്ന ആശയങ്ങള്‍ക്കു വിരുദ്ധമാണ് ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാടുകള്‍. ഐഎസുമായി ബന്ധമുണ്ടെന്ന പ്രചാരണങ്ങളില്‍ ഏറെ വിഷമമുണ്ടെന്നും സബാദ് പറഞ്ഞു.

യെമനിലെ യെമനിലെ മതപാഠശാലകളില്‍ നിരവധി മലയാളികള്‍ പഠിക്കുന്നുണ്ട്. പക്ഷേ ഇവരുമായി അടുത്തു പരിചയപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല. പഠനം പൂര്‍ത്തിയാക്കിയശേഷം നാട്ടില്‍ തിരിച്ചെത്തും. പൊലീസ് ആവശ്യപ്പെട്ട എല്ലാം രേഖകളും അയച്ചു കൊടുത്തെന്നും ഏതന്വേഷണവുമായും സഹകരിക്കാമെന്നും സബാദ് പറഞ്ഞു. കാസര്‍കോട് അണങ്കൂര്‍ സ്വദേശി അന്‍സാറും കുടുംബവും യെമനില്‍ എത്തിയത് തന്റെ നിര്‍ബന്ധം കൊണ്ടല്ലെന്നും സബാദ് പറയുന്നു.

അതേസമയം, ജില്ലയില്‍നിന്നു കാണാതായ 11 പേരും യെമനില്‍ എത്തിയെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രയെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുന്നുണ്ട്.

related stories