Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്ത് ട്രെയിൻ എൻജിൻ പാളം തെറ്റി: മറ്റു ട്രെയിനുകളുടെ സർവീസിനു പ്രശ്നമില്ല

Kollam Train Derailment പാളം തെറ്റിയ ട്രെയിൻ എൻജിൻ. ചിത്രം തോമസ് മാത്യു.

കൊല്ലം∙ റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട ഉടൻ ട്രെയിൻ എൻജിൻ പാളം തെറ്റി. കൊല്ലം - തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എൻജിനാണു മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിൽനിന്ന് 10 മീറ്റർ നീങ്ങിയ ഉടൻ ഇന്നു രാവിലെ പാളം തെറ്റിയത്. 6.55ന് പുറപ്പെടേണ്ട ട്രെയിൻ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്. മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിച്ചിട്ടില്ല.

train-engine-derailed പാളം തെറ്റിയ ട്രെയിൻ എൻജിൻ.
Kollam Train Derail പാളം തെറ്റിയ ട്രെയിൻ എൻജിൻ. ചിത്രം തോമസ് മാത്യു.