Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി ഓഫിസിനു മുന്നിൽ സമീപവാസിയുടെ മൃതദേഹം

alappuzha-map

ആലപ്പുഴ∙ പാതിരപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ വരാന്തയിൽ സമീപവാസിയുടെ മൃതദേഹം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് തൈപ്പറമ്പ് ജോർജ് (55) ആണ് മരിച്ചത്. ജോർജ് കുടുബവുമായി പിരിഞ്ഞു കടത്തിണ്ണകളിലും മറ്റുമാണു കഴി‍ഞ്ഞിരുന്നത്. ജോർജിനു മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.