Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ബാബുവിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റം

representative image representative image

കണ്ണൂർ∙ മുൻ മന്ത്രി കെ.ബാബുവിന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്ന തിരുവനന്തപുരം നേമം സ്വദേശി കിരൺ ആർ.ടി.നായർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റത്തിനു കേസ്. ഒരു കോടി രൂപ തട്ടിപ്പുനടത്തിയതായി ഒടയംചാൽ പടിമരുത് സ്വദേശി പച്ചപ്പതിക്കൽ വിനീഷ് ജോർജ് രാജപുരം പൊലീസിൽ നൽകിയ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 2016 ജനുവരി 28 മുതൽ ഒക്ടോബർ ഏഴു വരെ പല തവണയായി ഒരു കോടി രൂപ തട്ടിയെടുത്തതായി വിനീഷ് ജോർ‌ജ് പരാതിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.