Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രൗദ്രം’ നിപ്പയെ അടിസ്ഥാനമാക്കി: സംവിധായകൻ ജയരാജ്

jayaraj

കോഴിക്കോട്∙ നിപ്പ വൈറസ്ബാധ ജില്ലയിൽ വിതച്ച ദുരിതങ്ങളെ സിനിമയാക്കാനൊരുങ്ങി സംവിധായകൻ ജയരാജ്. നിപ്പ ബാധിച്ചു പതിനെട്ടോളം പേർ മരിച്ച സംഭവത്തിൽ സമൂഹമാകെ ഭയചകിതരായിരുന്നു. നവരസങ്ങളെ അടിസ്ഥാനമാക്കിയ സിനിമകളിൽ രൗദ്രം നിപ്പയെ അടിസ്ഥാനമാക്കി ഒരുക്കണമെന്നാണു ചിന്തിക്കുന്നതെന്നും ജയരാജ് പറഞ്ഞു.

കോഴിക്കോട്ടെ ജനങ്ങളെ നിപ്പ എത്രമാത്രം വലച്ചുവെന്നു കോട്ടയത്തു വീട്ടിലിരിക്കുമ്പോൾ അറിഞ്ഞിരുന്നില്ല. കോഴിക്കോടെത്തി പലരോടും സംസാരിച്ചപ്പോഴാണു രോഗത്തിന്റെ രൗദ്രത എത്രമാത്രമുണ്ടെന്നു തിരിച്ചറിഞ്ഞതെന്നും സംവിധായകൻ ജയരാജ് പറഞ്ഞു. ഭയാനകം സിനിമയുടെ റിലീസിനോടനബന്ധിച്ച് കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജ്.