Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദം, ഭീഷണി: ‘മീശ’ നോവൽ പിൻവലിച്ചതായി എസ്.ഹരീഷ്

s-hareesh എസ്.ഹരീഷ്

കോഴിക്കോട്∙ ചില സംഘടനകളുടെ സൈബർ ആക്രമണങ്ങൾക്കും ഭീഷണിക്കും പിന്നാലെ തന്റെ പുതിയ നോവൽ പിൻവലിച്ച് എസ്.ഹരീഷ്. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ‘മീശ’ എന്ന നോവലാണു കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഹരീഷ് പിൻവലിച്ചത്. ചില സംഘടനകളുടെ നിരന്തരമായ ഭീഷണികളെ തുടർന്നാണു തീരുമാനമെന്ന് എസ്.ഹരീഷ് അറിയിച്ചു. നോവലിൽ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമാണ് വിവാദമായത്.