ആലപ്പുഴയിൽ പാലത്തിൽനിന്നു യുവാക്കൾ ചാടി

പ്രതീകാത്മക ചിത്രം.

ആലപ്പുഴ ∙ അരൂർ കുമ്പളം പാലത്തിൽനിന്നും തൈക്കാട്ടുശേരി പാലത്തിൽനിന്നും ചാടിയ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു. അരൂർ താമരക്കുളം വീട്ടിൽ സത്യന്റെ മകൻ നിഖിൽ (24) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അരൂർ കുമ്പളം പാലത്തിൽനിന്നു ചാടിയത്. നിഖിലിനെ കണ്ടെത്താൻ അരൂർ അഗ്നിശമനസേനയിലെ മുങ്ങൽവിദഗ്ധര്‍ തിരച്ചിൽ തുടങ്ങി. നിഖിൽ ഉപയോഗിക്കുന്ന ബൈക്ക് പാലത്തിൽനിന്നു കണ്ടെത്തിയിരുന്നു.

തുറവൂർ – പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തിൽനിന്ന് രാത്രി ഏഴരയോടെയാണു തൈക്കാട്ടുശേരി ആലുങ്കൽ പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ രാഹുൽ (22) ചാടിയത്. കുത്തിയതോട് പൊലീസും ചേർത്തലയിൽ നിന്നുള്ള അഗ്നിശമനസേനയും തിരച്ചിൽ നടത്തുന്നുണ്ട്.