ആലപ്പുഴയിൽ കിടക്ക നിർമാണ ഫാക്ടറിക്ക് തീപിടിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

Representative Image

ആലപ്പുഴ∙ തുമ്പോളിക്കടുത്ത് പൂങ്കാവിൽ കിടക്ക നിർമാണ ഫാക്ടറിക്കു തീ പിടിച്ചു. റിലാക്സ് മെത്ത നിർമാണ ഫാക്ടറിയിലാണ് അപകടം. അഗ്നിശമന സേനയുടെ രണ്ടു യൂണിറ്റ് എത്തി തീ കെടുത്താൻ ശ്രമിക്കുന്നു. പൂർണമായും കെടുത്തിയിട്ടില്ല. ഇവിടെ വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അറിയുന്നു. ഉടമ ജീമോളുടെ ഭർത്താവ് നിക്സൺ ദേവസ്യക്ക് ചെറിയ പൊള്ളലേറ്റു. മെത്ത നിർമിക്കാൻ സൂക്ഷിച്ചിരുന്ന സ്പോഞ്ചിലാണു തീ പടർന്നത്. സമീപത്ത് ഒട്ടേറെ വീടുകളുണ്ട്. അവിടേക്കു തീ പടരാതിരിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അൻപതു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.