Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി ശ്രമത്തിനിടെ സ്കൂട്ടർ അപകടം; യുവാവ് മരിച്ചു

selfie-danger പ്രതീകാത്മക ചിത്രം.

ബെംഗളൂരു ∙ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ കാറിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. കോൾസെന്റർ ജീവനക്കാരനും രാജസ്ഥാൻ സ്വദേശിയുമായ സുഹാനോ മഹാന്തോ (25) ആണ് മരിച്ചത്. മൂന്ന് പേർ ചേർന്ന് സ്കൂട്ടറിൽ നന്ദിഹിൽസിലേക്ക് പോകുന്നതിനിടെ ദേവനഹള്ളിക്ക് സമീപമാണ് അപകടം.