ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

മണ്ണഞ്ചേരി∙ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണ്ണഞ്ചേരി നാലാം വാർഡ് ത്രിക്കേവെളിയിൽ വേണുവിന്റെ മകൻ അഖിൽ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കിടെയാണു കുഴഞ്ഞു വീണത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. മാതാവ്:സുധ.  സഹോദരങ്ങൾ: അശ്വതി, അച്ചു.