Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിൽ

Abhimanyu | SFI | Maharajas അറസ്റ്റിലായ റെജീബിനെ എറണാകുളത്ത് എത്തിച്ചപ്പോള്‍. ചിത്രം: ടോണി ‍ഡൊമിനിക്

കൊച്ചി∙ മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിലായി.

നെട്ടൂരിൽനിന്നെത്തിയ അഞ്ചംഗ സംഘത്തിലെ റെജീബാണു പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തിൽ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കർണാടകയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യേ ട്രെയിനിൽവച്ചാണു റെജീബിനെ പിടികൂടിയത്.