മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിലകപ്പെട്ട യുവതികളെ മോചിപ്പിച്ചു

പ്രതീകാത്മക ചിത്രം.

ലക്നൗ ∙ നാലംഗ മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിലകപ്പെട്ട മൂന്നു യുവതികളെ മോചിപ്പിച്ചു. യുവതികളെ വിൽക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. യുവതികളെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. ജഹാനാബാദിലുള്ള ഒരാൾക്കായി ഇവരിൽ ഒരു യുവതിയുടെ വിൽപ്പന ഉറപ്പിച്ചിരുന്നു. 

യുവതികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ചില പ്രശ്നങ്ങൾ മൂലം വീട്ടിൽനിന്നു പോയ ഇവർ മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നുവെന്ന് ഷാജഹാൻപൂർ റൂറൽ എസ്പി ഷുബാഗ് ചന്ദ്ര ഷാക്യ പറഞ്ഞു. സുരേഷ് കുമാർ, ഗജേന്ദ്ര കുമാർ, വിരേന്ദ്ര എന്നിവരും ധർമശില സ്വദേശിയായ സ്ത്രീയുമാണ് അറസ്റ്റിലായത്.