Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടപ്പുറത്തെത്തി മോമോ ഗെയിമിൽ പങ്കെടുക്കാൻ ക്ഷണം; പൊലീസിൽ പരാതിപ്പെട്ടു

momo-challenge പരാതിക്കൊപ്പം സമർപ്പിച്ച സ്ക്രീൻഷോട്ടുകൾ.

ആലപ്പുഴ∙ മോമോ ഗെയിമിലേക്കു ക്ഷണിച്ചുകൊണ്ടു വാട്സാപ്പ് നമ്പരിലേക്കു സന്ദേശം ലഭിച്ചെന്നു പരാതി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ആലപ്പുഴ കനാൽ വാർഡ് സ്വദേശി ഷെമീർ കോയ പരാതി നൽകിയത്. +1(512)4891229 എന്ന വിദേശ നമ്പരിൽനിന്നാണു വാട്സാപ്പ് സന്ദേശം എത്തിയത്. ഇന്നു രാത്രി ഏഴിന് ആലപ്പുഴ കടപ്പുറത്ത് എത്തി ഗെയിമിൽ ചേരണമെന്നാണു സന്ദേശത്തിലെ ഉള്ളടക്കം. വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളുൾപ്പെടെയാണു പരാതി നൽകിയത്. മോമോ പരിഭ്രാന്തി മുതലെടുത്തു കബളിപ്പിക്കാനായി ആരെങ്കിലും അയച്ച സന്ദേശമാകാമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. പരാതി സൈബർ ഡോമിനു കൈമാറും.