മുംബൈയില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം: നാലു മരണം

പരേലില്‍ ക്രിസ്റ്റല്‍ ടവറിലെ തീയണയ്ക്കാനുള്ള അഗ്നിശമന സേനാംഗങ്ങളുടെ ശ്രമം: (കടപ്പാട്: എഎന്‍ഐ ട്വിറ്റര്‍)

മുംബൈ∙ പരേലില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. 16 പേര്‍ക്കു പരുക്കേറ്റു. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ കുടുങ്ങിയവരെ ക്രെയിന്‍ ഉപയോഗിച്ചു പുറത്തെത്തിച്ചു. ഹിന്ദ്മാതാ സിനിമാ ഹാളിനു സമീപത്തുള്ള ക്രിസ്റ്റല്‍ ടവറിലാണു തീപിടിത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ എട്ടു മണിയോടെയാണ് കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ തീ കണ്ടത്. പുക ഉയര്‍ന്നതോടെ ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.