'ഭാവിയിലെ ഇന്ത്യ': ആര്‍എസ്എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കും

ന്യൂഡല്‍ഹി∙ ഗാന്ധിവധത്തില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആര്‍എസ്എസ് തങ്ങളുടെ പരിപാടിയിലേക്കു ക്ഷണിച്ചേക്കുമെന്നു റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ അടുത്ത മാസം 17 മുതല്‍ 19 വരെ നടക്കുന്ന 'ഭാവിയിലെ ഇന്ത്യ' എന്ന പരിപാടിയിലേക്കു രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുമെന്നാണ് അറിയുന്നത്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെയെല്ലാം ക്ഷണിക്കുമെന്ന് ആര്‍എസ്എസ് വക്താവ് അറിയിച്ചു. ജൂണില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. 

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലണ്ടനില്‍ ആര്‍എസ്എസിനെ മുസ്​ലിം ബ്രദര്‍ഹുഡുമായി താരതമ്യം ചെയ്തിരുന്നു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും പിടിച്ചെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു.