ഇനി മണിക്കൂറുകൾ മാത്രം; ജെപിസി എന്തായി: ജയ്റ്റ്ലിയോട് രാഹുല്‍

രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ റഫാൽ കരാർ പരിശോധിക്കുന്നതിന് സംയുക്ത പാർലമെന്റ് കമ്മിറ്റി (ജെപിസി) വിളിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് ജെപിസി എന്ന ആവശ്യം രാഹുൽ ഉന്നയിച്ചത്. ഇതിനായി 24 മണിക്കൂർ അനുവദിക്കുന്നുവെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. റഫാൽ കരാർ സംബന്ധിച്ച് രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ജെപിസി ആവശ്യം രാഹുൽ ഉന്നയിച്ചത്.

ജെപിസി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണു ബാക്കിയെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. യുവ ഇന്ത്യ കാത്തിരിക്കുകയാണ്. എന്തിനാണ് ജെപിസിയെന്നും എന്തുകൊണ്ട് നിങ്ങളെ കേൾക്കണമെന്നും പറഞ്ഞ് മോദിജിയേയും അനിൽ അംബാനിയേയും വിശ്വസിപ്പിക്കാനുള്ള തിരക്കിലാണെന്ന് ഞങ്ങൾക്ക് അറിയാമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.