Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ഗതാഗതക്കുരുക്ക്

Delhi flood ശക്തമായ മഴയെത്തുടർന്ന് ഡൽഹി നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

ന്യൂഡൽഹി ∙ ഡൽഹിയിൽ ശക്തമായ മഴ തുടരുന്നു. തലസ്ഥാന മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പല റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. രണ്ടു ദിവസം കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തുടർച്ചയായ രണ്ടാം ദിവസവും പെയ്യുന്ന മഴയിൽ സൗത്ത് അവന്യൂ, ഭൈറോൺ മാർഗ്, ലജ്പത് നഗർ മാർക്കറ്റ്, കശ്മീരി ഗേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ഗതാഗതതടസ്സത്തെപ്പറ്റി ഡൽഹി പൊലീസ് ട്വിറ്ററിലൂടെയും മറ്റും മുന്നറിയിപ്പു നൽകുന്നുണ്ട്. 

മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സതര്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മേഖല വെള്ളത്തിനടിയിലായി. യമുന നദിയില്‍ ജലനിരപ്പുയര്‍ന്നു. വടക്കു– കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ ഉയരംകൂടിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.