Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ വധഭീഷണി; രണ്ടു പേർ അറസ്റ്റിൽ

Nirmala Sitaraman നിർമല സീതാരാമൻ

ധാർചുള(ഉത്തരാഖണ്ഡ്)∙ പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ വാട്സാപ്പിൽ വധഭീഷണി മുഴക്കിയ രണ്ടു പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധാർചുളയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിയെ വെടിവയ്ക്കുമെന്നും നാളെ അവരുടെ അവസാന ദിവസമായിരിക്കും എന്നുമായിരുന്നു ഞായറാഴ്ച അയച്ച സന്ദേശം. തിങ്കളാഴ്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്തു. ഇരുവരും മദ്യലഹരിയിലാണ് സന്ദേശമയച്ചതെന്നു പൊലീസ് പറഞ്ഞു.

ഒരു വാട്സാപ് ഗ്രൂപ്പിലാണ് ഇരുവരും വിവരങ്ങൾ കൈമാറിയത്. ഗ്രൂപ്പിന്റെ അഡ്മിനെ പൊലീസ് നീരീക്ഷിച്ചു വരുകയാണ്. അറസ്റ്റിലായവർ ഇതിനു മുൻപു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിച്ചു വരുകയാണെന്നു പൊലീസ് പറഞ്ഞു. ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തതായും അവർ പറഞ്ഞു

related stories