കാസർകോട് സ്കൂട്ടർ സ്വകാര്യ ബസിനടിയിൽപ്പെട്ട് അധ്യാപകൻ മരിച്ചു

പി.ദിനേശ് കുമാർ

കാസർകോട്∙ സ്കൂട്ടർ സ്വകാര്യ ബസിനടിയിലേക്ക് വീണ് അധ്യാപകന് ദാരുണാന്ത്യം. നീലേശ്വരം ചായ്യോത്ത് പി.ദിനേശ് കുമാറാണ് (45) മരിച്ചത്. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിലെ ഐഇഡിഎസ്എസ് (ഇന്റൻസീവ് എജ്യൂക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻ) താൽകാലിക അധ്യാപകനാണ്.

ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷൽ സ്കുളിൽ രണ്ടു ദിവസായി നടന്നു വരുന്ന ഭിന്നശേഷി അധ്യാപകർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയാണ് അപകടം. ബസ് വരുന്നതു കണ്ട് വഴിയരികിൽ നിർത്താൻ ശ്രമിക്കവെ സ്കൂട്ടർ തെന്നി ബസിന്റെ പിൻചക്രത്തിനടിയിലേക്കു വീഴുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും ഇതുൾപ്പെടെ തല ചിന്നി ചിതറിയ നിലയിലാണ്.