രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തില്ല: യുവ എംഎൽഎമാർക്കെതിരെ വാളെടുത്ത് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം∙ സംസ്ഥാന കോൺഗ്രസിലെ യുവ എംഎൽഎമാർക്കെതിരെ നീക്കവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്ഭവൻ‌ മാർച്ചിൽ പങ്കെടുക്കാത്ത യുവ എംഎൽഎമാർക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടിസ് അയച്ചു. എഐസിസി നിര്‍ദേശ പ്രകാരമാണു നടപടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരും പാർട്ടിയേക്കാൾ വലിയവരല്ലെന്നും മുല്ലപ്പള്ളി ഓർ‌മിപ്പിച്ചു. നാവായിക്കുളം തദ്ദേശ ഉപതിരഞ്ഞെടുപ്പു തോൽവിയിൽ ഡിസിസിയോട് പാർട്ടി വിശദീകരണം തേടി.