നീന്തൽ പഠിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

ആലപ്പുഴ ∙ കട്ടച്ചിറ മൂന്നാംകുറ്റി തവളയില്ലാക്കുളത്തിൽ അനുജനോടൊപ്പം നീന്തൽ പഠിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. മൂന്നാംകുറ്റി വൃന്ദാവനത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സുമേഷ് കുമാറിന്റെ മകൻ അജയ് സുമേഷ് ആണു മരിച്ചത്. പായലിൽ കാൽ കുരുങ്ങി താഴുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി അജയിനെ കരയ്ക്കെടുത്തെങ്കിലും കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ മരിക്കുകയായിരുന്നു. കറ്റാനം സെന്റ് തോമസ് സ്കൂൾ വിദ്യാർഥിയാണ്.