Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം രാജധാനി എക്സ്പ്രസ് മധ്യപ്രദേശിൽ പാളം തെറ്റി; 1 മരണം

rajdhani-derails രാജധാനി എക്സ്പ്രസ് പാളം തെറ്റിയപ്പോൾ.

ഗോധ്ര (മധ്യപ്രദേശ്)∙ ലെവൽക്രോസിൽ കയറിയ ട്രക്കിൽ ഇടിച്ച് തിരുവനന്തപുരം രാജധാനി എക്സ്പ്രസ് പാളം തെറ്റി. ട്രക്ക് ഡ്രൈവർ മരിച്ചു. ട്രെയിൻ യാത്രക്കാർക്കു പരുക്കില്ലെന്നു റെയിൽവേ അറിയിച്ചു. മധ്യപ്രദേശിൽ രത്‌ലമിനും ഗോധ്രയ്ക്കും ഇടയിൽ രാവിലെ 6.44നാണ് രണ്ടു കോച്ചുകൾ പാളം തെറ്റിയത്.

ട്രെയിൻതട്ടി ഗുരുതര പരുക്കേറ്റ ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ വാനും ആക്സിഡന്റ് റിലീഫ് ട്രെയിനും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട കോച്ചിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി യാത്ര തുടർന്നതായി വെസ്റ്റേൺ റെയിൽവേ അറിയിച്ചു.