മുംബൈയിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു; കാരണം സമൂഹമാധ്യമ കുറിപ്പ്?

പ്രതീകാത്മക ചിത്രം

മുംബൈ∙ ഫെയ്സ്ബുക് പോസ്റ്റിന്‍റെ പേരിൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. 45 കാരനായ മനോജ് ഡുബെയാണു കൊല്ലപ്പെട്ടത്. മുംബൈ ഘാട്കോപ്പറിലെ അസൽഫാ മെട്രോ സ്റ്റേഷനു സമീപം പുലർച്ചെ 2 അജ്ഞാതർ ഡുബെയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫെയ്സ്ബുക്  പോസ്റ്റിനെച്ചൊല്ലിയാണ് ഡുബെ കൊല്ലപ്പെട്ടതെന്നും ബിജെപി പ്രവർത്തകരാണ്  പിന്നിലെന്നും മുൻ മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ അശോക് ചവാൻ ആരോപിച്ചു. 

എന്നാൽ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചവാൻ ആവശ്യപ്പെട്ടു. ഗുണ്ടകളുടെ ഭരണമാണ‍ു നടക്കുന്നതെന്നും സംസ്ഥാന സർക്കാർ ഇതിന് ഉത്തരം പറയണമെന്നും പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ ആവശ്യപ്പെട്ടു.