പത്ത് ലക്ഷം രൂപയുടെ രേഖകളില്ലാത്ത നോട്ടുകളുമായി യുവാവ് പിടിയിൽ

ബി.ബി. റാഷിദ് എക്സൈസ് സംഘത്തോടൊപ്പം. ഉൾച്ചിത്രം: പിടിച്ചെടുത്ത പണം

കണ്ണൂർ∙ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് വഴി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികളുമായി കർണാടക സ്വദേശി പിടിയിൽ. മടിക്കേരി ബോള്ളൂമാടു വീട്ടിൽ ബി.വൈ. ബഷീറിന്റെ മകൻ ബി.ബി. റാഷിദി (21)നെയാണു വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സി.ഐ. ടൈറ്റസും സംഘവും ചേർന്നു നടത്തിയ തിരച്ചിലിലാണു പണം പിടിച്ചെടുത്തത്. തുടർ നടപടികൾക്കായി പ്രതിയേയും പിടിച്ചെടുത്ത കറൻസികളും ഇരിട്ടി പൊലീസിനു കൈമാറി.