സവർക്കർ ബ്രിട്ടിഷുകാരോടു മാപ്പിരന്നെന്നു രാഹുൽ; മാനനഷ്ടക്കേസുമായി ബന്ധു

രഞ്ജീത് സവർക്കർ. ചിത്രം: എഎൻഐ, ട്വിറ്റർ

മുംബൈ ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതിഷേധവുമായി സവർക്കറുടെ കുടുംബം. ജയിൽ മോചനത്തിനായി സവർക്കർ ബ്രിട്ടിഷുകാരോടു മാപ്പിരന്നുവെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയാണു അദ്ദേഹത്തിന്റെ ബന്ധു രഞ്ജീത് സവർക്കർ രംഗത്തെത്തിയത്.

‘സവർക്കർ‌ ബ്രിട്ടിഷുകാരോടു മാപ്പിരന്നയാളാണെന്നു രാഹുൽ ഗാന്ധി ഒരു തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചതു ശ്രദ്ധിച്ചു. അതു തെറ്റാണ്. ബ്രിട്ടിഷുകാർ 27 വർഷം സവർക്കറെ തടവിലാക്കിയിട്ടുണ്ട്. സവർക്കറെ മോശമാക്കി സംസാരിച്ചതിനു രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകും’– രഞ്ജീത് സവർക്കർ പറഞ്ഞു.