കുടുംബ വഴക്കിനിടെ സഹോദരന്റെ കുത്തേറ്റ് 9 വയസ്സുകാരൻ മരിച്ചു; സംഭവം പാലക്കാട്

പ്രതീകാത്മക ചിത്രം

പാലക്കാട് ∙ പട്ടാമ്പിക്കു സമീപം കൊപ്പം നടവട്ടം കൂർക്കപറമ്പിൽ സഹോദരന്റെ കുത്തേറ്റ് 9 വയസ്സുകാരൻ മരിച്ചു. പാട്ടാരത്തിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (9) ആണു വീട്ടിലുണ്ടായ തർക്കത്തിനിടെ സഹേ‍ാദരൻ നബീൽ ഇബ്രാഹിം (23) കുത്തുകയായിരുന്നുവന്നു പെ‍ാലീസ് പറഞ്ഞു.. രാത്രി 12നാണു സംഭവം.

ഉടൻ വളാഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമം തടയാൻ ശ്രമിച്ച മറ്റൊരു സഹോദരൻ അഹമ്മദു ഇബ്രാഹിമിനും (7) കുത്തേറ്റു. നബീലിനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.