Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നായി പറക്കാം; പ്രതീക്ഷയുടെ ഉണർത്തുപാട്ടുമായി മനോരമ

കണ്ണൂരിന്റെ ആകാശത്തേക്ക് ആദ്യയാത്രാവിമാനം പറക്കുമ്പോൾ ഉണർത്തുപാട്ടുമായി മലയാള മനോരമ. കണ്ണൂരിന്റെ വിമാനസ്വപ്നങ്ങൾക്ക് എന്നും ചിറകായി നിന്നിട്ടുള്ള മനോരമ, വിമാനത്താവള ഉദ്ഘാടനത്തിനു മുന്നോടിയായി തയാറാക്കിയ സിഗ്‌നേച്ചർ വിഡിയോ ‘ഒന്നായി പറക്കാം’ പുറത്തിറങ്ങി.. യുവനടൻ അപ്പാനി ശരത് (ജിമിക്കി കമ്മൽ ഫെയിം) വിഡിയോ പ്രകാശനം നിർവഹിച്ചു.

kannur-manorama-impact

ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ വിമാനത്താവളത്തിനായി കണ്ണൂരുകാർ കണ്ട സ്വപ്നങ്ങളുടെ പ്രതിഫലനമാണ്. കണ്ണൂരിന്റെ അഭിമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളും കണ്ണൂരിനു മാത്രം സ്വന്തമായ ഇടങ്ങളും അടയാളപ്പെടുത്തുന്നതാണു വിഡിയോ. ഒരു നാടിന്റെ വികാരത്തിനൊപ്പം നിന്നു മനോരമ നടത്തിയ ഇടപെടലുകളും ഇതിൽ ദൃശ്യവൽക്കരിക്കുന്നു.