ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ച ഒഴിവിലേക്കാണു കൃഷ്ണമൂർത്തിയെ നിയമിച്ചിരിക്കുന്നത്.
നിലവിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ ഫിനാൻസ് വിഭാഗം അസോസിയേറ്റ് പ്രഫസറും സെന്റര്‍ ഫോർ അനലിറ്റിക്കിൽ ഫിനാൻസിന്റെ അസോസിയേറ്റ് പ്രഫസറുമാണ് കൃഷ്ണമൂർത്തി. ബന്ദൻ ബാങ്ക്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആർബിഐ അക്കാദമി എന്നിവയുടെ ബോർഡുകളിലും കൃഷ്ണമൂർത്തി അംഗമാണ്.