പത്തനംതിട്ട∙ പന്തളത്ത് വീണ്ടും ആക്രമണം. സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ച് മകനെ വെട്ടിപ്പരുക്കേൽപ്പിച്ചു. സിപിഎം മുൻ ഏരിയാ സെക്രട്ടറി പ്രമോദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. എസ്ഡിപിഐ ആണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾക്ക് പന്തളത്ത് വെട്ടേറ്റിരുന്നു.
Advertisement