Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മനോരമ വോയേജർ', ട്രാവൽ ആൻഡ് ടൂറിസം എക്സ്പോ ഇന്നു മുതൽ

manorama-voy

കൊച്ചി ∙ യാത്ര ഇഷ്ടപ്പെടുന്ന മലയാളികൾക്കായി മലയാള മനോരമ ഒരുക്കുന്ന "മനോരമ വോയേജർ ട്രാവൽ ആൻഡ് ടൂറിസം  എക്സ്പോ കൊച്ചി ടാജ് ഗേറ്റ്‌വേയിൽ (മറൈൻ ഡ്രൈവ്) ഡിസംബര്‍ 14, 15, 16 തീയതികളിൽ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ‘ഇൻക്രഡിബിൾ ഇന്ത്യ’യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എക്സ്പോയ്ക്ക് പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസാണ് ഉദ്ഘാടകൻ. 

manorama-voyager

ദേശീയ, അന്തർദേശീയ തലത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏവരെയും ആകർഷിക്കുന്ന രീതിയിൽ ട്രാവൽ മേഖലയിലെ വിവിധ സേവനങ്ങൾ അണിനിരക്കുക യാണിവിടെ. ട്രാവൽ ഏജൻസി മുതൽ ട്രാവൽ ബ്ലോഗ്ഗേഴ്സ് വരെ പ്രദർശനത്തിന്റെ ഭാഗമാകുന്നു. ടൂർ ഓപ്പറേറ്റേഴ്സ്, വൈവിദ്ധ്യമാർന്ന ഓഫറുകളുമായി ഇന്ത്യൻ റെയിൽവെ (ഐആർസിടിസി), റിസോർട്ടുകൾ, ഫാം ടൂറിസം, അമ്യൂസ്മെന്റ് പാർക്കുകൾ തുടങ്ങി ടൂറിസം മേഖലയിലെ മികച്ച സേവനങ്ങൾ ഒരു കുടക്കീഴിൽ എത്തുന്നു. കൂടാതെ ട്രാവൽ സംബന്ധമായി മത്സരങ്ങളും ട്രാവൽ ബ്ലോഗ്ഗേഴ്സുമായുള്ള ചർച്ചാവേദിയും എക്സ്പോയുടെ മുഖ്യ ആകർഷണമാണ്.

മെഗാ ടൂർ ഡൂലുകൾക്കൊപ്പം എൽടിഎ ടൂർ, ഗ്രൂപ്പ് ടൂർ, തീർത്ഥാടന ടൂർ എന്നിവയ്ക്കും പ്രത്യേക ോഫറുകളും എക്സ്പോയിൽ നൽകും. ആകർഷകമായ ക്യാംപ് ഓഫറുമായിട്ടാണ് ക്യാംപർ . കോം എത്തുന്നത്. മനോരമ വോയേജർ പ്രദർശനത്തിൽ വന്ന് ക്യാംപർ.കോമിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ആയിരം രൂപയുടെ ക്യാംപ് വൗച്ചർ സമ്മാനം. കൂടാതെ ലക്കിഡ്രോ വഴി തിരഞ്ഞെടുക്കുന്ന 3 ഭാഗ്യശാലികൾക്ക് ക്യാംപർ.കോമിന്റെ സൗജന്യ ക്യാംപ് വൗച്ചർ. 

അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് യൂറോപ്പ്, ദുബായ്, തായ്‌‌ലന്റ്, ഹൈദ്രാബാദ് എന്നിവിടങ്ങളിലേ ക്കുള്ള അത്യാകർഷക ടൂർ പാക്കേജുകളെ കുറിച്ച് അറിയാം. 

ജെസിൻ ടൂർസ്, മലേഷ്യ, സിംഗപ്പൂർ, ബാലി, ശ്രീലങ്ക ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ പരിചയപ്പെടുത്തുന്നു.

റിയ ഹോളിഡേയ്സ് നൽകുന്ന ദേശീയ, അന്തർദേശീയ യാത്രകൾക്കായുള്ള ആകർഷക പാക്കേജുകൾ ,മലേഷ്യയിലേക്കും തായ്‌ലന്റിലേക്കും ദമ്പതികൾക്കായി ടൂർ പാക്കേജുകൾ.

വോയേജറിന്റെ ടിടിസി ദി ട്രാവൽ കമ്പനിയുടെ സ്റ്റാളിൽ നിന്നും സ്പോട് ബുക്കിംഗ് ചെയ്യുന്നവർക്ക് 2000 മുതൽ 25000 രൂപ വരെ സ്പെഷൽ ഡിസ്കൗണ്ട് ലഭിക്കും. 

പ്രദർശനത്തിന്റെ ആദ്യദിനമായ ഡിസംബർ 14–ന് വൈകീട്ട് നാലിന് സോളോ ട്രാവലർ ആയ അഞ്ജലി തോമസ് യാത്രഅനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ഡിസംബർ 15–ന് വൈകീട്ട് 4 മണിക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ സുജിത് ഭക്തൻ നയിക്കുന്ന യാത്രാ വിവരങ്ങൾ.

ഡിസംബർ 16–ന് ട്രാവൽ ദമ്പതികളായ ഗൗതമും താരയും യാത്രാനുഭവങ്ങൾ ചർച്ച ചെയ്യും.

ഒപ്പം ട്രാവൽ ഫോട്ടോഗ്രാഫി മത്സരവും കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കുന്നു. 

യാത്രകളുടെ അവിഭാജ്യ ഘടകമായ വൈവിദ്ധ്യമാർന്ന രുചിഭേദങ്ങൾ ആസ്വദിക്കാൻ മെക്സിക്കൻ, തായ്, ചൈനീസ്, അറബിക്ക്, കാശ്മീരി വിഭവങ്ങൾ അണിനിരക്കുന്ന പ്രത്യേക ഫുഡ് കോർട്ട് ഒരുക്കുന്നു. 

മുതിർന്നവർക്കായി ട്രാവൽ എന്ന വിഷയത്തെ ആസ്പദമാക്കി ഗ്രൂപ്പ് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14–ന് 2 മുതൽ 4 വരെ ആയിരിക്കും മത്സരം. ട്രാവൽ കുക്കറി മത്സരവും ഇതോടൊപ്പം നടക്കും. യാത്രകൾക്ക് അനുയോജ്യമായ രീതിയിലുള്ള റെസിപ്പികളാകണം പാചകത്തിന് ആധാരമാക്കുന്നത്.

മത്സര വിജയികൾക്ക് കാഷ് പ്രൈസ് ലഭിക്കുന്നതാണ്. ട്രാവൽ ഫോട്ടോഗ്രാഫി മത്സരവും ഇതോടൊപ്പം നടക്കും. മത്സരാർത്ഥികൾക്കായി മലബാർ ടൂർസ് ആൻഡ് ട്രാവൽസ് നൽകുന്ന അമേസിംഗ് ഹൈദരാബാദ് ടൂർ പാക്കേജ്, മൂന്നാർ ടീ കൗണ്ടി നൽകുന്ന ആകർഷകമായ പാക്കേജുകൾ, ഡി 3 യോട്ട് നൽകുന്ന യോട്ട് ക്രൂയിസ് ദുബായിൽ  കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു.  സിൽവർ സ്റ്റോം തൃശ്ശൂർ നൽകുന്ന സമ്മാനങ്ങളും മത്സരാർത്ഥികളെ കാത്തിരിക്കുന്നു.

പ്രദർശന സമയം രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ. പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

മനോരമ വോയേജർ ട്രാവൽ ആൻഡ് ടൂറിസം  എക്സ്പോയെ കുറിച്ച് കൂടുതൽ അറിയാനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വിളിക്കൂ– 9527707576, 7356606923.

സന്ദർശിക്കുക മനോരമ ഇവന്റ്സിന്റെ ഇൻസ്റ്റാഗ്രാം ഫേസ് ബുക്ക് പേജ് #manoramavoyager 

ഇ-മെയിൽ: manoramaevents@mm.co.in