കേരളം മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി മാറി: ഋഷിരാജ് സിങ്

തൃശൂര്‍∙കേരളം മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി മാറിയിരിക്കുകയാണെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. കൊറിയർ സർവീസുകൾ വഴി മയക്കമരുന്ന് എത്തിച്ച് എയർ കാർഗോ വഴിയും കപ്പൽ മാർഗവും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് കയറ്റിവിടുകയാണെന്ന് കമ്മിഷണർ പറഞ്ഞു.

ബോധവൽക്കരണം, ഇന്റലിജൻസ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളായി തിരിച്ച് എക്സൈസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ 150 ഉദ്യോഗസ്ഥ തസ്തികകൾ അധികമായി സർക്കാരിനോടു ചോദിച്ചിരിക്കുകയാണെന്നും കമ്മിഷ്ണർ അറിയിച്ചു.