നായ്ക്കളെ കൊല്ലാൻ ശ്രമം: ഹോട്ടൽ വ്യവസായി ഛഠ്‌വാളിനെതിരെ നടപടി

ന്യൂയോർക്ക്∙ നായ്ക്കളെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ഹോട്ടൽ വ്യവസായിക്കു സാമൂഹിക സേവനം ചെയ്യാൻ ശിക്ഷ. കഴിഞ്ഞ വർഷം രണ്ടു നായ്ക്കളെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റിലായിരുന്ന ഡ്രീം ഹോട്ടൽസ് ഉടമ വിക്രം ഛഠ്‌വാളിനെതിരെയാണു നടപടി.

അഞ്ചു ദിവസത്തേക്ക് സാമൂഹിക സേവനം ചെയ്യണമെന്നതു കൂടാതെ, അടുത്ത അഞ്ചു വർഷത്തേക്ക് വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനും വിലക്കുണ്ട്. മാനസികാരോഗ്യനില കണക്കിലെടുത്തും ക്രിമിനൽ ചരിത്രമില്ലെന്ന കാര്യം പരിഗണിച്ചും നായ്ക്കൾക്ക് ഗുരുതര പരുക്കേറ്റില്ലെന്നത് അംഗീകരിച്ചുമാണ് ജയിൽശിക്ഷ ഒഴിവാക്കിയത്.

ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളിൽ മുഖംകാട്ടിയിട്ടുള്ള ഛഠ്‌വാളിന്റെ ഹോട്ടൽ ശൃംഖലയിൽപ്പെട്ടതായിരുന്നു കൊച്ചിയിലെ പഴയ ഡ്രീം ഹോട്ടൽ.