Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമർ സൈന്യവും ഗോത്രവിഭാഗവും ഏറ്റുമുട്ടി; 19 മരണം

യാങ്കൂൺ ∙ മ്യാൻമറിന്റെ വടക്കൻ സംസ്ഥാനമായ ഷാനിൽ സൈന്യവും സായുധ ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ കൊല്ലപ്പെട്ടു. സ്വയംഭരണത്തിനായി സായുധസമരം നടത്തുന്ന ടാങ് നാഷനൽ ലിബറേഷൻ ആർമി (ടിഎൻഎൽഎ) സൈനിക പോസ്റ്റ് ആക്രമിച്ചതിനെത്തുടർന്നു സൈന്യം പ്രത്യാക്രമണം നടത്തി. മരിച്ചവരിൽ ഇരുവിഭാഗങ്ങളിൽനിന്നുള്ളവരും നാട്ടുകാരുമുണ്ട്. ചൈന അതിർത്തിയോടു ചേർന്നുള്ള വടക്കൻമേഖലയിൽ സ്വയംഭരണം ആവശ്യപ്പെടുന്ന ഗ്രോത്രവിഭാഗങ്ങൾക്കെതിരെ ജനുവുരിമുതൽ സൈന്യം നടപടി ശക്തമാക്കിയിരിക്കുകയാണ്.