Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ്: യുകെ മന്ത്രി രാജിവച്ചു

ലണ്ടൻ∙ യുകെ നീതിവകുപ്പുമന്ത്രി ഡോ.ഫിലിപ് ലീ രാജിവച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടിക്രമങ്ങളെ ചൊല്ലി, പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണിത്. ബ്രെക്സിറ്റ് ചർച്ചകളിൽ പാർലമെന്റംഗങ്ങൾക്കു കൂടുതൽ അധികാരം ആവശ്യപ്പെട്ടു താൻ സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന എംപിമാരുടെ സർക്കാർവിരുദ്ധ പോരാട്ടങ്ങൾക്കു ഡോ.ലീയുടെ രാജി ഉൽസാഹം പകരും.