Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദമായി മെലനിയയുടെ ജാക്കറ്റിലെ എഴുത്ത്

Melania Trump

വാഷിങ്ടൻ∙ അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിട്ടുള്ള ടെക്സസിലെ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയയുടെ വേഷം വിവാദമായി. മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപെടുത്തുന്നതിനെതിരെ പരസ്യനിലപാടെടുത്ത മെലനിയ, ടെക്സസിലെ തടങ്കലിൽ എത്തിയപ്പോൾ ധരിച്ച ജാക്കറ്റിലെ എഴുത്താണു വിവാദത്തിലേക്കു നയിച്ചത്. ‘ഞാനിതൊട്ടും കാര്യമാക്കുന്നതേയില്ല, നിങ്ങളോ?’ എന്നായിരുന്നു ജാക്കറ്റിന്റെ പുറത്ത് എഴുതിയിരുന്നത്. എന്നാൽ വിവാദം മാധ്യമങ്ങൾക്കെതിരെ തിരിച്ചുവിട്ടു ട്രംപ് അവസരം മുതലാക്കി. വ്യാജ വാർത്തകളുടെ കാര്യമാണു മെലനിയയുടെ ജാക്കറ്റിലെ എഴുത്തിലൂടെ സൂചിപ്പിച്ചതെന്നാണു ട്രംപിന്റെ വിശദീകരണം.