Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ 11 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം

റിയാദ് ∙ സൗദിയിൽ ഐടി ഉൾപ്പെടെ 11 വിദഗ്ധ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നു. വ്യവസായം, ആരോഗ്യം, ടൂറിസം, ഗതാഗതം, നിർമാണം, എൻജിനീയറിങ്, നിയമം തുടങ്ങിയ മേഖലകളിലാണിത്. ഇവിടങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വൈകാതെ മറ്റു ജോലി കണ്ടെത്തേണ്ടിവരും. സ്വകാര്യ മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഒരുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണു നടപടി. വിവിധ ഘട്ടമായാണു പദ്ധതി നടപ്പാക്കുക. ഓരോ മേഖലയിലെയും അധികാരികളുമായി തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ സ്വദേശിവൽക്കരണ സമിതി ചർച്ച നടത്തിവരികയാണ്.