Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പിടിയിലായത് 16.25 ലക്ഷം നിയമലംഘകർ

റിയാദ് ∙ സൗദിയിൽ ഒൻപതു മാസത്തിനിടെ 16.25 ലക്ഷം നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഇതിൽ 4.12 ലക്ഷം പേരെ നാടുകടത്തി. കഴിഞ്ഞ നവംബർ 15 മുതൽ ഈ മാസം 23 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 12.38 ലക്ഷം പേരും ഇഖാമ (താമസാനുമതി രേഖ) ചട്ടം ലംഘിച്ചവരായിരുന്നു.