Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്ത്വന‌ പരിചരണത്തിനായി വത്തിക്കാന്റെ ധവളപത്രം

റോം ∙ ആരോഗ്യമേഖലയിൽ സാന്ത്വന പരിചരണത്തിന്റെ ആവശ്യം ഊന്നിപ്പറഞ്ഞ് വത്തിക്കാൻ ധവളപത്രം പുറപ്പെടുവിച്ചു. പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാലാണ് ധവളപത്രത്തിനു രൂപംനൽകാൻ വത്തിക്കാനെ സഹായിച്ചത്. ആരോഗ്യമേഖലയിൽ മുഴുവൻ പാലിയേറ്റീവ് കെയർ ലഭ്യമാക്കണമെന്ന് ആശുപത്രികളോട് ആവശ്യപ്പെടുന്നതിനൊപ്പം പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും ധവളപത്രം ആവശ്യപ്പെടുന്നു.

ജീവൻ രക്ഷിക്കുന്നതിനോളംതന്നെ പ്രധാനമായ കാര്യമാണു സാന്ത്വനപരിചരണം. അതു മനുഷ്യജീവന് വിലയും അന്തസും നൽകുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് ലൈഫ് ആഗോളതലത്തിൽ പാലിയേറ്റീവ് കെയർ പ്രചരിപ്പിക്കാൻ കർമസേനയ്ക്കു രൂപംനൽകിയിട്ടുണ്ട്.