Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിരിസേനയ്ക്കെതിരെ മുഖ്യ രാഷ്ട്രീയകക്ഷികൾ സുപ്രീം കോടതിയിൽ

Sri Lanka Politics മൈത്രിപാല സിരിസേന

കാലാവധി തീരും മുൻപ് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ ശ്രീലങ്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ സുപ്രീം കോടതിയിലെത്തി. പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി), പ്രധാന പ്രതിപക്ഷമായ തമിഴ് നാഷനൽ അലയൻസ് (ടിഎൻഎ), ജനത വിമുക്തി പെരുമുന (ജെവിപി) തുടങ്ങിയ കക്ഷികൾ അടക്കം 10 സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷൻ അംഗം പ്രഫ. രത‌്നജീവൻ ഹൂലെയും ഹർജിക്കാരിൽ ഉൾപ്പെടുന്നു.

20 മാസം കൂടി കാലാവധിയുള്ളപ്പോഴാണു കഴിഞ്ഞ 9 ന് പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെയ്ക്കു 14 നു സഭ ചേരുമ്പോൾ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു ഈ നടപടി. ഭരണഘടനയുടെ 19–ാം ഭേദഗതിപ്രകാരം, നാലര വർഷത്തിനു മുൻപ് സഭ പിരിച്ചുവിടാൻ പ്രസിഡന്റിന് അധികാരമില്ലെന്നാണു ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സഭാംഗങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനായിരുന്നു നടപടിയെന്ന് സിരിസേന പറഞ്ഞു.

related stories