Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശൈത്യകാല ഒളിംപിക്സ്: ഉത്തര കൊറിയ ടീമിൽ 22 അത്‌ലിറ്റുകൾ

Winter-Olympics-logo

ലുസേൻ ∙ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ ഫെബ്രുവരി ഒൻപതിന് ആരംഭിക്കുന്ന ശൈത്യകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ഉത്തര കൊറിയ 22 അംഗ ടീമിനെ അയയ്ക്കും. 21 മാധ്യമപ്രതിനിധികളും സംഘത്തിലുണ്ടാവും. ദക്ഷിണ– ഉത്തര കൊറിയകൾ ഒരുമിച്ച് ഐക്യ കൊറിയ പതാകയ്ക്കു കീഴിൽ മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ നേരത്തെ ധാരണയായിരുന്നു. 

വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത കൊറിയൻ ടീമും പങ്കെടുക്കും. ഐസ് സ്കേറ്റിങ്, സ്കീയിങ് എന്നിവയാണ് ഉത്തര കൊറിയ പങ്കെടുക്കുന്ന മറ്റിനങ്ങളെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അറിയിച്ചു.