15 മാസത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന ഷറപ്പോവയെ നേരിടാൻ ഹാലെപ്

ന്യൂയോർക്ക് ∙ 15 മാസത്തെ ഇടവേളയ്ക്കുശേഷം കോർട്ടിലേക്ക് തിരിച്ചെത്തുന്ന മരിയ ഷറപ്പോവയ്ക്ക് യുഎസ് ഓപ്പണിൽ ആദ്യ മൽസരം കഠിനം. ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്പാണ് ആദ്യ റൗണ്ടിൽ ഷറപ്പോവയുടെ എതിരാളി. ഉത്തേജക മരുന്നുപയോഗത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് വിലക്ക് നേരിട്ട ഷറപ്പോവ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് യുഎസ് ഓപ്പണിനെത്തുക.