Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെന്നിസ് റാണി മരിയ ബ്യൂനോ ഓർമയായി

Maria-Bueno മരിയ ബ്യുനോ

സാവോപോളോ ∙ ബ്രസീലിന്റെ ഇതിഹാസ ടെന്നിസ് റാണി മരിയ ബ്യൂനോ (78) ഓർമയായി. കാൻസർ ബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. മൂന്നു വിംബിൾഡൻ, നാല് യുഎസ് ഓപ്പൺ സിംഗിൾസ് ഉൾപ്പെടെ 19 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. 1950കളിലും 60കളിലും വനിതാ ടെന്നിസിലെ സൂപ്പർ താരമായിരുന്നു. 1959ൽ വിംബിൾഡനും യുഎസ് ഓപ്പണും നേടി പ്രശസ്തിയിലേക്കുയർന്ന ബ്യൂനോ ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച താരമായി. 1960ൽ വിംബിൾഡൻ കിരീടം നിലനിർത്തിയ അവർ 1963ലും 64ലും തുടർച്ചയായി യുഎസ് ഓപ്പൺ നേടി. മികച്ച ഡബിൾസ് കളിക്കാരിയായിരുന്ന ബ്യൂനോ 1958–68 കാലത്ത് നാലു ഗ്രാൻസ്ലാം ടൂർണമെന്റുകളിലും കിരീടം നേടിയിട്ടുണ്ട്.