Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നാണമില്ലേ സുഹാന, ഈ വേഷത്തിൽ സഹോദരനൊപ്പം നിൽക്കാൻ'; ബിക്കിനി ചിത്രത്തെ വിമർശിച്ച് ആരാധകർ

suhana-01

സെലിബ്രിറ്റികളെ വാനോളം പുകഴ്ത്തുന്നവർ തന്നെ ചിലപ്പോൾ അവരെ അസഭ്യ വർഷം കൊണ്ടു പൊതിയാറുണ്ട്. അങ്ങനെയുള്ളൊരു സൈബർ ആക്രമണത്തിന് ഇപ്പോൾ ഇരയായിരിക്കുകയാണ് സുഹാന. ബിടൗണിലെ കിങ്ഖാൻ ഷാരൂഖിന്റെ മകൾ സുഹാന ഇതാദ്യമായല്ല സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നത്.

അച്ഛൻ ഷാരൂഖിനെ ചുംബിച്ചതിന്റെ പേരിലാണ് ഇതിന് മുമ്പ് സുഹാന വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴാകട്ടെ ബിക്കിനി ധരിച്ചതിന്റെ പേരിലും. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിൽ പോയപ്പോഴെടുത്ത ചിത്രം ഫാൻസ് ക്ലബിൽ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളിൽ സുഹാനയ്ക്കെതിരെ അസഭ്യവർഷം തുടങ്ങിയത്. ഇളയ സഹോദരൻ അബ്രാമിനും ബന്ധുക്കളായ ആലിയ, അർജ്ജുൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സുഹാന പങ്കുവച്ചത്. ബിക്കിനി ധരിച്ച സുഹാനയെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. സുഹാന ബിക്കിനി ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സുഹാന പങ്കുവച്ചചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായെങ്കിലും അതൊരു കൊടിയ അധിക്ഷേപത്തിലേക്ക് വഴിമാറിയത് ചിത്രം ഫാൻസ് ക്ലബിൽ പങ്കുവച്ചതോടെയാണ്. നാണമില്ലാത്തവൾ, സംസ്കാരത്തിനു ചേരാത്ത വേഷം ധരിച്ചവൾ, ഇങ്ങനെയുള്ള പ്രയോഗങ്ങളിലൂടെയാണ് ചിലർ സുഹാനയെ വിമർശിച്ചത്. വൃത്തികെട്ട വേഷം ധരിച്ച് സഹോദരനോടൊപ്പം നിൽക്കാൻ നാണമില്ലേയെന്നും ചിലർ ചോദിക്കുന്നു.

വ്യക്തി എന്ന നിലയിൽ എന്തുവേണമെങ്കിലും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ സംസ്കാരത്തെ ഉൾക്കൊണ്ടു മാത്രമേ അതു ചെയ്യാൻ പാടുള്ളൂ എന്നുമായിരുന്നു ഒരാളുടെ ഉപദേശം. ഷാരൂഖിനോട് ഒരുപാടു ബഹുമാനമുണ്ടെന്നും എന്നാൽസുഹാനയിൽ നിന്ന് ഒരിക്കലും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം. സുഹാന ബിക്കിനി ധരിച്ചതിലല്ല ആ ചിത്രങ്ങൾ പരസ്യമായി പ്രദർശിപ്പിച്ചതിലാണ് ആളുകൾക്ക് അമർഷം.

ഇതാദ്യമായല്ല താരപുത്രിമാർ സൈബർ ആക്രമണത്തിന് വിധേയരാകുന്നത്. അമീർഖാന്റെ മകൾ ഇറയും ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. അച്ഛനും മകളും തമ്മിലുള്ള സ്നേഹനിമിഷങ്ങൾ പങ്കുവച്ച ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ഇറ വിമർശനം നേരിട്ടത്. വാത്സല്യം തുളുമ്പുന്ന ആ ചിത്രത്തെപ്പോലും അശ്ലീലം കലർത്തിയാണ് അന്ന് ആളുകൾ കണ്ടത്.