എല്ലാം മുജ്ജന്മ സുകൃതം...!
Mail This Article
പൂർവജന്മ ദുരിതങ്ങളുടെ ബാക്കി ആണ് നാം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എന്നു പലരും പറയാറുണ്ട്. അതിലും കാര്യമുണ്ട്.
പൂർവജന്മ കർമങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്നതാണ് ജ്യോതിഷത്തിലെ നിരീക്ഷണം.
പൂർവജന്മപുണ്യം ചിന്തിക്കുന്നത് ജാതക ഗ്രഹസ്ഥിതിയിലെ ഒൻപതാം ഭാവം കൊണ്ടാണ്. ഒരാളുടെ ജനനസമയത്തെ
ഗ്രഹനില പോലും നേരത്തേ നിശ്ചയിക്കപ്പെട്ട താണ്.
ഭാര്യാഭർത്താക്കന്മാരുടെ ജന്മക്കൂറ് പരസ്പരം ഏഴാമത്തേതാണ് എങ്കിൽ അതിനെ സമസപ്തമം എന്നു പറയും. വിവാഹവിഷയത്തിൽ ഇതു വിശേഷപ്പെട്ട പൊരുത്തം ആണ്. കഴിഞ്ഞ ജന്മത്തിലും ഇവർ ഭാര്യാ ഭർത്താക്കന്മാർ ആയിരുന്നു എന്നു കരുതാം.
ഓരോ കുട്ടി ജനിക്കുമ്പോഴും അതു മറ്റൊരു ജന്മത്തിന്റെ തുടർച്ചയാകാം. കുട്ടികൾ ജനിക്കുമ്പോൾ മുതൽ ശ്രദ്ധിച്ചു നോക്കുക. നമുക്ക് അറിയാവുന്നതോ അറിയാത്തതോ ആയ ഒരാളുമായി പല സമാനതകളും ഉണ്ടാകും. സംസാരിച്ചു തുടങ്ങുന്ന കാലത്തും
തുടർന്നും പറയുന്ന പല കാര്യങ്ങളും കഴിഞ്ഞ ജന്മത്തിൽ പറഞ്ഞത് ആകാം.
അതിന്റെ തുടർച്ചയും ആകാം.
മുജ്ജന്മ സുകൃതം എന്ന്
കേട്ടിട്ടില്ലേ. ഈ ജന്മത്തിൽ വിശീകരിക്കാൻ പറ്റാത്ത നല്ല കാര്യങ്ങൾ നടക്കുമ്പോൾ നമ്മൾ അങ്ങനെ കരുതുന്നു.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : About Birth Belief in Astrology