ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, അഭിമാനം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ധനതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. ‌പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, വാഗ്വാദം, നിയമപരാജയം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഇച്ഛാഭംഗം, അഭിമാനക്ഷതം, ധനതടസ്സം, നഷ്ടം, പാഴ്ചെലവ് ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, െചലവ്, ധനതടസ്സം, യാത്രാപരാജയം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, ബിസിനസിൽ നേട്ടം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, നിയമപരാജയം, പരീക്ഷാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ഉത്സാഹം, അഭിമാനം, നേട്ടം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

English Summary:

March 24 , Sunday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com