ADVERTISEMENT

അശ്വതി: സുഹൃത‌്സഹായത്താൽ പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും. സംഘടനാ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കുവാനിടവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
ഭരണി: പ്രയത്നങ്ങൾക്ക് അന്തിമമായി അനുഭവ ഫലമുണ്ടാകും. ആധ്യാത്മിക പ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് കാരണമാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങും.
കാർത്തിക: സമന്വയ സമീപനം സർവർക്കും സ്വീകാര്യമാകും. ശ്രമിച്ചു വരുന്ന വിവാഹത്തിന് തീരുമാനമാകും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് കഠിനപ്രയത്നവും അത്യധ്വാനവും വേണ്ടിവരും.
രോഹിണി: സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. വിവിധങ്ങളായ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുവാൻ അവസരം വന്നുചേരും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ ബന്ധുസഹായത്താൽ സാധ്യമാകും.
മകയിരം: പ്രവർത്തനമേഖലയിൽ നേരിയ പുരോഗതിയുണ്ടാകും. പുത്രനോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.
തിരുവാതിര: സുവ്യക്തമായ കർമപദ്ധതികൾക്ക് വിദഗ്ധോപദേശം തേടി പണം മുടക്കും. ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാകും.
പുണർതം: ഉൾഭയം ഉപേക്ഷിക്കണം. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും.
പൂയം: ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. സന്താന സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും.
ആയില്യം: സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. സർവർക്കും തൃപ്തിയായ വിധത്തിൽ പദ്ധതി സമർപ്പണത്തിന് സാധിക്കും.
മകം: ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടു കൂടി പൂർത്തീകരിക്കുവാൻ സാധിക്കും. പാരമ്പര്യ പ്രവൃത്തികളിൽ താൽപര്യം വർധിക്കും.
പൂരം: നീതിയുക്തമായ സമീപനവും പ്രവർത്തനവും ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. വിദഗ്ധ ചികിത്സകളാൽ ഗർഭം ധരിക്കുവാനിടവരും.
ഉത്രം: ബൃഹത് പദ്ധതികൾ തുടങ്ങുന്നതിന്റെ പ്രാരംഭ തല ചർച്ചയിൽ പങ്കെടുക്കും. പുത്രപൗത്രാദി സംരക്ഷണത്തിനായി അന്യദേശയാത്ര പുറപ്പെടും.
അത്തം: അനവസങ്ങളിലുള്ള വാക്കുകൾ തിരുത്തുവാൻ ജീവിതപങ്കാളിയുടെ യുക്തമായ സമീപനം സഹായകമാകും. ആധ്യാത്മികാത്മീയ ചിന്തകളാൽ മനസ്സമാധാനമുണ്ടാകും.
ചിത്തിര: ആരോഗ്യം തൃപ്തികരമായിരിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചോതി: ദാമ്പത്യ ഐക്യതയും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.
വിശാഖം: ശാസ്ത്രീയ പ്രായോഗിക വശങ്ങൾ പരിഗണിച്ചു ചെയ്യുന്നതെല്ലാം അന്തിമമായി വിജയിക്കും.
അനിഴം: അനുചിത പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഉൾപ്രേരണയുണ്ടാകും. സാമ്പത്തികാനുഭവങ്ങൾ കുറവാണെങ്കിലും നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കരുത്.
തൃക്കേട്ട: നിലവിലുള്ളതിനേക്കാൾ വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും. ആത്മസംയമനം പാലിച്ചാൽ ദാമ്പത്യ അനൈക്യതകൾ പരിഹരിക്കും.
മൂലം: പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും. പൂർവികസ്വത്ത് ഭാഗം വയ്ക്കുവാൻ നിർബന്ധിതനാകും.
പൂരാടം: പൂർവികസ്വത്തിൽ ഗൃഹനിർമാണം ആരംഭിക്കും. ശത്രുതാ മനോഭാവത്തിലായിരുന്ന ബന്ധുക്കൾ അവരുടെ സ്വാർഥ താൽപര്യങ്ങൾക്കായി മിത്രങ്ങളായിത്തീരും.
ഉത്രാടം: ആത്മധൈര്യത്തോടു കൂടി പ്രവർത്തിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും.
തിരുവോണം: ആത്മധൈര്യത്തോടു കൂടി പ്രവർത്തിച്ചാൽ ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും.
അവിട്ടം: സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സുഹൃത‌്സഹായത്താൽ സാധിക്കും.
ചതയം: പാരമ്പര്യപ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ മാർഗതടസ്സങ്ങൾ നീങ്ങും.
പൂരുരുട്ടാതി: ജാമ്യം നിന്ന വകയിൽ പണം തിരിച്ചടയ്ക്കേണ്ടി വരും. പുതിയ കരാർ ജോലിയിൽ ഒപ്പു വയ്ക്കുവാനിടവരും.
ഉത്തൃട്ടാതി: ഏറ്റെടുത്ത ദൗത്യം നിർവഹിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവരും.
രേവതി: മാർഗതടസ്സങ്ങൾ നീങ്ങിയതിനാൽ ആശ്വാസമാകും. പുതിയ പ്രവർത്തനമേഖലയിൽ പ്രവർത്തിക്കുവാൻ അവസരം ലഭിക്കും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com