ADVERTISEMENT

ഇടതൂർന്ന നീണ്ട കാർകൂന്തലിനെ കുറിച്ച് എത്രയെത്ര കവിഭാവനകൾ കേട്ടിരിക്കുന്നു...തുമ്പു കെട്ടിയിട്ട നീണ്ട മുടി ഇനി അവൾക്കു മാത്രമല്ല, അവനും സ്വന്തമാണ്. പഞ്ചാബിൽ നിന്നുമുള്ള സിദ്ധാക്ദീപ് സിങ് ചാഹൽ എന്ന പതിനഞ്ചുകാരനാണ് സ്ത്രീകളെ തോൽപ്പിക്കുന്ന തരത്തിൽ നീളത്തിലുള്ള മുടിയുടെ ഉടമ. തന്റെ മുടിയുടെ കരുത്തിൽ ഒരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി സിദ്ധാക്ദീപ്. ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരൻ എന്ന പേരാണ് ഗിന്നസ് ലോക റെക്കോർഡ് ബുക്കിൽ അവൻ എഴുതി ചേർത്തത്. ഒരിക്കൽ പോലും മുറിച്ചിട്ടില്ലാത്ത ആ മുടിയിഴകൾക്കു 4 അടി 9.5 ഇഞ്ച് നീളമാണ് ഉള്ളത്. 

 

വളരെ സൂക്ഷമമായാണ് ഈ പതിനഞ്ചുകാരൻ തന്റെ മുടി സംരക്ഷിക്കുന്നത്. ആഴ്ചയിൽ രണ്ടുതവണ മാത്രമേ മുടി കഴുകാറുള്ളൂ. മുടി കഴുകി, അഴുക്കുകൾ നീക്കം ചെയ്തു ഉണക്കിയെടുക്കുക എന്നത് ഒരല്പം ശ്രമകരമായ കാര്യമായതു കൊണ്ടുതന്നെ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും അതിനു വേണ്ടി മാത്രമായി ചെലവഴിക്കേണ്ടിവരും. അമ്മയുടെ സഹായമില്ലെങ്കിൽ ഒരു ദിവസത്തിലെ മുഴുവൻ സമയവും മുടി പരിപാലിക്കുന്നതനു വേണ്ടി വരുമെന്നാണ് സിദ്ധാക്ദീപ് പറയുന്നത്.

 

സിഖ് മത വിശ്വാസി ആയതുകൊണ്ട് മുടി കെട്ടിവെച്ചതിനു ശേഷം ടർബൻ ഉപയോഗിച്ച് പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. സിദ്ധാക്ദീപ് സിങിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊന്നും നീളത്തിലുള്ള മുടിയില്ല. തന്റെ മുടിയുടെ നീളം കുടുംബത്തിലുള്ളവരെ അതിശയിപ്പിക്കുന്നുണ്ടെന്നു ഈ പതിനഞ്ചുകാരൻ പറയുന്നു. മുടിയുടെ പേരിൽ തനിക്കൊരു ലോക റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചു എന്നത് ഇപ്പോഴും കുടുംബാംഗങ്ങൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും അതിനു വേണ്ടി തെളിവുകൾ വരെ ഹാജരാക്കേണ്ടി വന്നെന്നും അവൻ വിശദീകരിക്കുന്നു. ബാല്യത്തിൽ മുടി കഴുകി ഉണക്കുന്നത് കാണുമ്പോൾ സുഹൃത്തുക്കൾ കളിയാക്കിയിട്ടുണ്ട്. ആ പരിഹാസങ്ങൾ താൻ ഇഷ്ടപ്പെട്ടിരുന്നില്ല വലുതാകുമ്പോൾ ഈ മുടി മുറിച്ചു കളയുമെന്നും എന്നാലിപ്പോൾ ഇത് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും സിദ്ധാക്ദീപ് കൂട്ടിച്ചേർക്കുന്നു.

 

Content Highlight – Long hair world record ​|Guinness Book of World Records | Sikh hair care | Teenager with longest hair | Personal journey with long hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com